Malayalam Font  |  About Koottanad  |  About Us  |  Contact Us  
History| Elavathikkal Temple| Koottanad Jumua Masjid| High School| Nagalassery Panchayath| Clubs| Contacts| Type Malayalam
FLASH NEWS
കോഴ്‌സുകൾ സൗജന്യം : കൂറ്റനാട് : കേരള സർക്കാർ സ്ഥാപനമായ കൗശൽ കേന്ദ്രയിൽ ഡിസംബർ 10 മുതൽ 15 വരെ സ്പോക്കൺ ഇംഗ്ലീഷ്, ടാലി എന്നീ കോഴ്‌സുകൾക്ക് രജിസ്റ്റർ ചെയ്യുന്നവർക്ക് എം എസ് ഓഫീസ് സൗജന്യം..കൂടുതൽ വിവരങ്ങൾക്ക് 0466 2370522 , 79007871114 എന്നീ നമ്പറിൽ ബന്ധപ്പെടുക     കൂറ്റനാടിന്റെ മൊബൈല്‍ ആപ്പ് പ്രവർത്തനം ആരംഭിക്കുന്ന വിവരം സന്തോഷത്തോടെ എല്ലാവരെയും അറിയിച്ചു കൊള്ളുന്നു. ഗൂഗിൾ പ്ലേ സ്റ്റോറിൽ നിന്ന് ആപ്പ് ഇൻസ്റ്റാൾ ചെയ്യാവുന്നതാണ്. ( ലിങ്ക് : https://play.google.com/store/apps/details?id=com.koottanad.apps.ktdapp)     ഒരു സന്തോഷ വാര്‍ത്ത !!!!! കൂറ്റനാട്ടെ ആദ്യ ഓണ്‍ലൈന്‍ പരസ്യ സംവിധാനം ഇപ്പോള്‍ നിങ്ങള്‍ക്കായി തുറന്നു പ്രവര്‍ത്തിക്കുന്നു. www.koottanad.com ലൂടെ നിങ്ങള്ക് നിങ്ങളുടെ വില്കാനുള്ള വസ്‌തുക്കള്‍ , വില്കാനുള്ള പുതിയതോ ഉപയോഗിച്ചതോ ആയ സാധനങ്ങള്‍ , വാഹനങ്ങള്‍ , വാടകയ്ക്ക് കൊടുക്കാനുള്ള സാധനങ്ങള്‍ എന്നിവയെ കുറിച്ചുള്ള വിവരങ്ങള്‍ ഫ്രീ ആയി പരസ്യം ചെയ്യാം. കൂടുതല്‍ വിവരങ്ങള്‍ക് "Classifieds" സെക്ഷന്‍ സന്ദര്‍ശിക്കുക    Hearty welcome to Koottanad.com, the PULSE OF KOOTTANAD.   

My Blogs
Blogger Registration
FAQ
അങ്ങനേയും ഓണം..
On 01 Mar 2014 by My Web Space

അതിമനോഹരമായിരുന്നു ഇത്തവണത്തെ അവധികാലം. അവിചാരിതമായി കണ്ടു മുട്ടിയ ബല്യകാല സുഹൃത്തായ സുരേഷുമായി വർഷങ്ങൾക്ക് മുമ്പ് ആഘോഷിച്ച ഒരു പൊന്നോണത്തിന്റെ സ്മരണകൾ അയവിറക്കാൻ ഇത്തവണ അവസരമുണ്ടായി. 

പഠനം കഴിഞ്ഞ് ജോലിക്ക് കാത്തിരിക്കുന്ന കാലം, എന്റെ സ്വകാര്യ ചിലവുകൾക്ക് വേണ്ടി ഇടയ്ക്ക് വീട്ടിലുള്ള ഓട്ടോ "Road Boy", ഡ്രൈവറില്ലാത്ത ദിവസം നോക്കി ഞാൻ എടുക്കുമായിരുന്നു. അങ്ങിനെ തിരുവോണ നാളിൽ ഞാൻ വണ്ടി ഓടിക്കാൻ തീരുമാനിച്ചു.  അന്ന് തന്നെയാണ് ഓണമുണ്ണാൻ സുരേഷിന്റെ വീട്ടിലേക്ക് ക്ഷണിച്ചിരുന്നത്.     


നട്ടുച്ച സമയം,  ഒരു വാടക വിട്ടു തിരിച്ചുവരുന്ന വഴി, ഇനി അര മണിക്കൂറ് കൂടി കഴിഞ്ഞാൽ സുരേഷിന്റെ വീട്ടിൽ പോകണം എന്ന് വിചാരിച്ചു ഞാൻ വണ്ടി ഓടിക്കുന്നു,  അപ്പോഴതാ തൂവെള്ള സാരി ഉടുത്ത് അഴകാർന്ന കാർകൂന്തളഴിച്ചിട്ട് സുന്ദരിയായ ഒരു സ്ത്രീ വണ്ടിക്കു കൈ കാണിച്ചു. പിന്നിൽ നിന്ന് നോക്കിയപ്പോൾ പണ്ട് കുട്ടിക്കാലത്ത് യക്ഷിക്കഥകളിൽ കേട്ട കള്ളിയാം കാട്ട് നീലിയുടെ രൂപമാണ് മനസ്സിൽ ഓർമ്മ വന്നത്,  ആദ്യം ഞാനൊന്ന് സംശയിച്ചെങ്കിലും, പിന്നീടു വല്ല ലിഫ്റ്റിനു വേണ്ടിയാകുമെന്ന് കരുതി, ഞാൻ വണ്ടി ഒന്ന് സ്ലോ ആക്കി. അപ്പോഴേക്കും അവർ വണ്ടിയിൽ ചാടി കയറിയിരുന്നു. എന്നിട്ട് പറഞ്ഞു

- പട്ടാമ്പിയിലേക്ക് വിട്ടോ 
  
- എനിക്ക് ഇപ്പോൾ വരാൻ പറ്റില്ല, അത് മാത്രവുമല്ല, ഇതിൽ 50 രൂപ വരും, ബസ്സിൽ 2 രൂപ കൊടുത്താൽ പട്ടാമ്പിയിലെത്താം, ഞാൻ നിങ്ങളെ സൌജന്യമായി സ്റ്റോപ്പിൽ വിട്ടു തരാം, അവിടുന്ന് ബസ്സ്‌ കിട്ടും.

- ദയവായി എന്നെ കൊണ്ട് വിടണം, ഇപ്പോൾ വണ്ടി ഒന്നും കിട്ടില്ല, പിന്നെ നീ ഒരു ഡ്രൈവറല്ലേ, ഞാൻ പറഞ്ഞതങ്ങ് കേട്ടാൽ മതി, കാശ് എനിക്ക് പ്രശ്നമല്ല.
ഞാൻ ആകെ ആശയക്കുഴപ്പത്തിലായി. സുരേഷിന്റെ വീട്ടിൽ പോവുകയും വേണം, എന്നാൽ ഈ സുന്ദരിയേയും 50 രൂപയേയും ഒഴിവാക്കാനും വയ്യ. ഈ അത്യാഗ്രഹവുമായി അവസാനം ഞാൻ അവരെ കൊണ്ട് വിടാൻ തീരുമാനിച്ചു.

അങ്ങിനെ, വിജനമായ റോഡിലൂടെ ഞാൻ എന്റെ വണ്ടിയുമായി പട്ടാമ്പിയിലേക്ക്‌ കുതിച്ചു. ഇടക്ക് അങ്ങോട്ടും ഇങ്ങോട്ടും ഓരോ വണ്ടി ശരവേഗത്തിൽ പായുന്നുണ്ടായിരുന്നു.  സഹയാത്രിക യാതൊരു സംഭാഷണത്തിനും മുതിരുന്നില്ല. എന്തെങ്കിലും പറയണമല്ലോ എന്നു കരുതി ഞാൻ ചോദിച്ചു.

- നിങ്ങളാരാ, എങ്ങോട്ട് പോകുന്നു?

- ഞാൻ പെരിങ്ങോട്ടെ ചായക്കട നടത്തുന്ന രാമന്റെ പെങ്ങളാണ്, പട്ടാമ്പി പാലത്തിന്റെ അടുത്തുള്ള ഭർത്താവിന്റെ വീട്ടിൽ പോകുന്നു.

- വണ്ടി പാലത്തിന്റെ അടുത്തെത്തിയപ്പോൾ ഞാൻ ചോദിച്ചു,

- ഇനി എങ്ങോട്ടാ പോകേണ്ടത്? 

- കുറച്ചു കൂടി മുൻപോട്ടു വിട്ടോ, 

അപ്പോൾ എനിക്ക് സംശയമായി, പാലത്തിന്റെ നടുവിൽ എത്തിയപ്പോൾ, അവർ എന്നോട് നിറുത്താൻ ആവശ്യപ്പെട്ടു. എന്നിട്ട് കയ്യിലുള്ള പേർസ്‌ തുറന്നു 3 ഒരു രൂപ നാണയങ്ങൾ നീട്ടിക്കൊണ്ട് പറഞ്ഞു, 

- ഇതാ കാശ്

- എന്ത് 3 രൂപയോ, 50 രൂപ വേണമെന്ന് ഞാൻ കയറുമ്പോൾ പറഞ്ഞതല്ലേ 

അത് കേട്ടയുടാൻ അവർ ആ നാണയങ്ങൾ വണ്ടിയിലേക്കെറിഞ്ഞു പുറത്തേക്കിറങ്ങി.

- എന്നാ വണ്ടിയിൽ കയറൂ, നമുക്ക് പോലീസ് സ്റ്റെഷനിലേക്കു  പോകാം, എന്ന് പറഞ്ഞു അവരുടെ കൈപിടിക്കാൻ ശ്രമിച്ചെങ്കിലും അത് തട്ടി മാറ്റി അവർ മുന്നിലേക്ക്‌ നടന്നു നീങ്ങി. 

പിന്നീട് ഞാൻ വണ്ടി സ്റ്റാർട്ട്‌ ചെയ്തു മുന്നിലേക്ക് വരുന്നത് കണ്ടപ്പോൾ, അവർ പാലത്തിന്റെ കൈവരിയുടെ ഇടയിലൂടെ നിളയുടെ അഗാത ഗർത്തത്തിലേക്ക് എടുത്തു ചാടി.   

എന്തു ചെയ്യണമെന്നറിയാതെ ഒരു നിമിഷം ഇടി വെട്ടേറ്റതു പോലെ ഞാൻ സ്തംഭിച്ചു നിന്നുപോയി. റോഡിൻറെ രണ്ടു സൈഡിലേക്കും ഞാൻ മാറി മാറി നോക്കി, വിജനമായ പാലം, ഭാഗ്യം ആരും പാലത്തിലൂടെ വരുന്നില്ല. 

വണ്ടി റോഡ്‌ സൈഡിൽ കുറച്ചു നേരം മാറ്റി നിറുത്തി, സകല ദൈവങ്ങളേയും മനസ്സിൽ ധ്യാനിച്ച് കൊണ്ട് പുഴയിലേക്ക് നോക്കിയപ്പോൾ അവർ പതുക്കെ നീന്തി പോകുന്നതായി കണ്ടു. പിന്നെ തടി കിട്ടിയാൽ മതി എന്ന് വെച്ച്, കഴിയുന്നത്ര വേഗത്തിൽ വണ്ടി തിരിച്ചു വിട്ടു സുരേഷിന്റെ വീട്ടിലെത്തി.

ഹൃദ്യമായ ചിരിയോടെ സുരേഷും കൂട്ടുകാരും സ്വാഗതം ചെയ്തു. ആരോടും പറയില്ലെന്ന വാക്കാൽ, നടന്നതെല്ലാം അവരോടു വിവരിച്ചു.  എല്ലാവർക്കും ഇത് കേട്ടപ്പോൾ അത്ഭുതമായി.

പിന്നീട് വിഭവ സമൃദ്ധമായ ഓണ സദ്യ ഉണ്ടു, എല്ലാവർക്കും ഓണാശംസകൾ നേർന്ന് പിരിഞ്ഞു.
 
മൂന്ന് വർഷങ്ങൾക്ക് മുമ്പ് തിരുവോണ നാളിൽ ഞാൻ കൂട്ടുകാരോടൊപ്പം കൂടിയപ്പോഴാണ് മാനസിക രോഗിയായിരുന്ന ആ സുന്ദരിയെ അമ്പല പറമ്പിൽ കണ്ടു എന്ന് അറിഞ്ഞത്. അവർ ഇപ്പോഴും ജീവിക്കുന്നു...ഇനിയും ജീവിക്കട്ടെ........ 

ഒരിക്കലും ഞാൻ ആ സംഭവം ഓർക്കാൻ ആഗ്രഹിക്കുന്നില്ലെങ്കിലും,  പലപ്പോഴും നിളാ തീരത്ത് കൂടി യാത്ര ചെയ്യുമ്പോൾ ആ വെളുത്ത സുന്ദരി മനസ്സിൽ ഭീതി ജനിപ്പിക്കാറുണ്ട്.  

abortions prices dog abortion abortion first trimester
catch a cheater how can people cheat how do i know if my wife has cheated
cialis 20mg price lipseysguns.com discount cialis online
cetirizine sans ordonnance cetirizine vidal cetirizine allergie
cialis walgreen coupon cialis cvs coupon cialis 20mg
levitra click levitra 10 mg

| A A
Comments
Add your Comments *(Max 250 chars)
 * 
Content Guidelines. Read this before posting
 
Your Name  *  
Your Location
  Check this box to enable Malayalam text
676  
  (Please enter the highlighted number in the text box.
This is to prevent automated spam submission)
Notes:
 - * indicates required data.
 - Please provide accurate information.
 - We will record your IP address for safety reasons.
 - You can enable Malayalam for Comments, Name and Location fields. Enter the text and then press space bar to generate the corresponding Malayalam text.
 
Edappal.info Kunnamkulam.info"" Pattambi.info
Home  |  News  |  Gallery  |  Free Ads  |  Blood Bank  |  Blogs  |  Links  |  Feedback  |  Refer a Friend  |  Privacy Policy
Copyright © 2011 Koottanad.com All rights reserved.