Malayalam Font  |  About Koottanad  |  About Us  |  Contact Us  
History| Elavathikkal Temple| Koottanad Jumua Masjid| High School| Nagalassery Panchayath| Clubs| Contacts| Type Malayalam
FLASH NEWS
കോഴ്‌സുകൾ സൗജന്യം : കൂറ്റനാട് : കേരള സർക്കാർ സ്ഥാപനമായ കൗശൽ കേന്ദ്രയിൽ ഡിസംബർ 10 മുതൽ 15 വരെ സ്പോക്കൺ ഇംഗ്ലീഷ്, ടാലി എന്നീ കോഴ്‌സുകൾക്ക് രജിസ്റ്റർ ചെയ്യുന്നവർക്ക് എം എസ് ഓഫീസ് സൗജന്യം..കൂടുതൽ വിവരങ്ങൾക്ക് 0466 2370522 , 79007871114 എന്നീ നമ്പറിൽ ബന്ധപ്പെടുക     കൂറ്റനാടിന്റെ മൊബൈല്‍ ആപ്പ് പ്രവർത്തനം ആരംഭിക്കുന്ന വിവരം സന്തോഷത്തോടെ എല്ലാവരെയും അറിയിച്ചു കൊള്ളുന്നു. ഗൂഗിൾ പ്ലേ സ്റ്റോറിൽ നിന്ന് ആപ്പ് ഇൻസ്റ്റാൾ ചെയ്യാവുന്നതാണ്. ( ലിങ്ക് : https://play.google.com/store/apps/details?id=com.koottanad.apps.ktdapp)     ഒരു സന്തോഷ വാര്‍ത്ത !!!!! കൂറ്റനാട്ടെ ആദ്യ ഓണ്‍ലൈന്‍ പരസ്യ സംവിധാനം ഇപ്പോള്‍ നിങ്ങള്‍ക്കായി തുറന്നു പ്രവര്‍ത്തിക്കുന്നു. www.koottanad.com ലൂടെ നിങ്ങള്ക് നിങ്ങളുടെ വില്കാനുള്ള വസ്‌തുക്കള്‍ , വില്കാനുള്ള പുതിയതോ ഉപയോഗിച്ചതോ ആയ സാധനങ്ങള്‍ , വാഹനങ്ങള്‍ , വാടകയ്ക്ക് കൊടുക്കാനുള്ള സാധനങ്ങള്‍ എന്നിവയെ കുറിച്ചുള്ള വിവരങ്ങള്‍ ഫ്രീ ആയി പരസ്യം ചെയ്യാം. കൂടുതല്‍ വിവരങ്ങള്‍ക് "Classifieds" സെക്ഷന്‍ സന്ദര്‍ശിക്കുക    Hearty welcome to Koottanad.com, the PULSE OF KOOTTANAD.   





My Blogs
Blogger Registration
FAQ
ഈ കോഡുകൾ ട്രെയിന്‍ കോച്ചുകളില്‍ രേഖപ്പെടുത്തുന്നത് എന്തിനു എന്ന് നിങ്ങള്‍ക്ക് അറിയുമോ?...
On 14 Feb 2018 by My Web Space

ഇന്ത്യയുടെ ജീവനാഡിയാണ് റെയില്‍വെ എന്നു തന്നെ പറയാം. രാജ്യത്തിന്റെ നാനാഭാഗത്തേക്കും പരന്ന് കിടക്കുന്ന റെയില്‍ ശൃഖല, ജനതയുടെ ഗതാഗത പ്രശ്‌നങ്ങള്‍ക്കുള്ള വലിയ ഒരു ആശ്വാസമാണ്. കുറഞ്ഞ നിരക്കില്‍ ദീര്‍ഘദൂരം സഞ്ചരിക്കാമെന്നതാണ് ഇന്ത്യയില്‍ ട്രെയിന്‍ ഗതാഗതത്തിന് പ്രചാരമേറാനുള്ള പ്രധാന കാരണം.
ട്രെയിനില്‍ യാത്ര ചെയ്യാത്തവരായി നമ്മളില്‍ ആരുമുണ്ടാകില്ല. 

നാമെല്ലാം കോച്ചുകളുടെ നമ്പര്‍ നോക്കി കയറാറുമുണ്ട്. ഉദാഹരണത്തിനായി റിസേർവ്ഡ് കോച്ചുകളില്‍ S1 , S2 ,S3. എന്നാല്‍ ട്രെയിന്‍ കോച്ചുകളില്‍ രേഖപ്പെടുത്തിയ രഹസ്യ കോഡുകളെ നിങ്ങള്‍ ശ്രദ്ധിച്ചിട്ടുണ്ടോ? ഇതിന്റെ അര്‍ത്ഥമെന്തെന്ന് ആരും ആലോചിച്ചിട്ടുണ്ടാവില്ല. 

ഇന്ത്യയിലുള്ള എല്ലാ ട്രെയിന്‍ കോച്ചുകളിലും ഇത്തരത്തിലുള്ള ചില കോഡുകള്‍ രേഖപ്പെടുത്തിയിട്ടുണ്ട്. സാധാരണയായി നാല് മുതല്‍ ആറ് അക്കങ്ങള്‍ വരെ നീളുന്ന കോഡുകളാണ് കോച്ചുകളില്‍ ഇടംപിടിക്കുന്നത്
ഇത്തരം കോഡിന്റെ ആദ്യ രണ്ട് അക്കം അതത് കോച്ചുകള്‍ നിര്‍മ്മിക്കപ്പെട്ട വര്‍ഷത്തെയാണ് സൂചിപ്പിക്കുക. 
ഉദാഹരണത്തിന് 8439 എന്നാണ് കോഡ് എങ്കില്‍ കോച്ച് നിര്‍മ്മിക്കപ്പെട്ടത് 1984 ലാണ് എന്നാണ് അര്‍ത്ഥം.
അതേസമയം, രാജധാനി എക്‌സ്പ്രസ് പോലുള്ള ഏതാനും ചില ട്രെയിനുകളില്‍ ഈ കോഡ് രീതി പാലിക്കപ്പെടാറില്ല. കോച്ച് സ്ലീപ്പറാണോ, അതോ എസിയാണോ എന്നാണ് കോഡിന്റെ ബാക്കി ഭാഗം സൂചിപ്പിക്കുന്നത്.

001-025 വരെയുള്ള കോഡ് അര്‍ത്ഥമാക്കുന്നത് എസി ഫസ്റ്റ് ക്ലാസിനെയാണ്
025-050 വരെ സൂചിപ്പിക്കുന്നത് ഒരുമിച്ചുള്ള ഫസ്റ്റ് എസി, എസി ടൂ ടയര്‍ കോച്ചുകളെയാണ്
050-100 വരെയുള്ള കോഡ് എസി ടൂ ടയര്‍ കോച്ചുകളെ സൂചിപ്പിക്കുമ്പോള്‍, 
101-150 വരെയുള്ള കോഡുകള്‍ സൂചിപ്പിക്കുന്നത് എസി 3 ടയര്‍ കോച്ചുകളെയാണ്.

ബാക്കി കോഡുകളുടെ അര്‍ത്ഥം ഇങ്ങനെ :

151-200 : എസി ചെയര്‍ കാര്‍
201-400 : സ്ലീപ്പര്‍ സെക്കന്‍ഡ് ക്ലാസ്
401-600 : ജനറല്‍ സെക്കന്‍ഡ് ക്ലാസ്
601-700 : 2L സിറ്റിംഗ് ജനശതാബ്ദി ചെയര്‍ കാര്‍
701-800: സിറ്റിംഗ് കം ലഗ്ഗേജ് റേക്ക് 

ഒപ്പം WCR, EF, NF എന്നീ കോഡുകള്‍ യഥാക്രമം നിര്‍മ്മാതാക്കളായ സെന്‍ട്രല്‍ റെയില്‍വെ, ഈസ്റ്റ് റെയില്‍വെ, നോര്‍ത്ത് റെയില്‍വെകളെയാണ് വ്യക്തമാക്കുന്നത്. കോച്ചുകളില്‍ രേഖപ്പെടുത്തുന്ന മറ്റ് കോഡുകളുടെ അര്‍ത്ഥം 

CN: 3 ടയര്‍ സ്ലീപ്പര്‍ കോച്ച്
CW: 2 ടയര്‍ സ്ലീപ്പര്‍ കോച്ച്
CB: പാന്‍ട്രി കാര്
CL: കിച്ചന്‍ കാര്‍
CR: സ്റ്റേറ്റ് സലൂണ്‍
CT: ടൂറിസ്റ്റ് കാര്‍ , ഫസ്റ്റ് ക്ലാസ് (ബാത്ത്‌റൂം, കിച്ചന്‍, സിറ്റിംഗ്-സ്ലീപ്പിംഗ് കമ്പാര്‍ട്ട്‌മെന്റുകള്‍ ഉള്‍പ്പെടെ)
CTS: ടൂറിസ്റ്റ് കാര്‍ , സെക്കന്‍ഡ് ക്ലാസ് (ബാത്ത്‌റൂം, കിച്ചന്‍, സിറ്റിംഗ്-സ്ലീപ്പിംഗ് കമ്പാര്‍ട്ട്‌മെന്റുകള്‍ ഉള്‍പ്പെടെ)
C: കൂപ്പെ
D: ഡബിള്‍-ഡെക്കര്‍
Y: ലേഡീസ് കമ്പാര്‍ട്ട്‌മെന്റ്
AC: എയര്‍-കണ്ടീഷണ്‍ഡ്

| A A
Comments
Add your Comments *(Max 250 chars)
 * 
Content Guidelines. Read this before posting
 
Your Name  *  
Your Location
  Check this box to enable Malayalam text
543  
  (Please enter the highlighted number in the text box.
This is to prevent automated spam submission)
Notes:
 - * indicates required data.
 - Please provide accurate information.
 - We will record your IP address for safety reasons.
 - You can enable Malayalam for Comments, Name and Location fields. Enter the text and then press space bar to generate the corresponding Malayalam text.
 
Edappal.info Kunnamkulam.info"" Pattambi.info
Home  |  News  |  Gallery  |  Free Ads  |  Blood Bank  |  Blogs  |  Links  |  Feedback  |  Refer a Friend  |  Privacy Policy
Copyright © 2011 Koottanad.com All rights reserved.