ട്രെയിനില്‍ യാത്ര ചെയ്യാത്തവര്‍ കുറവായിരിക്കും. ഇനി അഥവാ യാത്ര ചെയ്തിട്ടില്ലെങ്കിലും കുഴപ്പമില്ല.ലെവല്‍ ക്രോസില്‍ കിടക്കുമ്പോഴെങ്കിലും കൂകിപാഞ്ഞ് പോകുന്ന ട്രെയിനെ കണ്ടിട്ടുണ്ടാകുമല്ലോ?
പൊരിവെയിലത്ത് ലെവല്‍ ക്രോസില്‍ കിടക്കുമ്പോള്‍ കടന്ന് പോകുന്ന ട്രെയിനിന്റെ പുറകില്‍ കാണുന്ന ആ എക്സ് മാര്‍ക്ക് കണ്ടാല്‍ ഒരു ആശ്വാസം തോന്നാറില്ലേ? പെരുമ്പറ കൊട്ടി ട്രെയിന്‍ അകന്ന് പോകുമ്പോള്‍ കാണുന്ന ആ എക്സ് മാര്‍ക്ക് ഗേറ്റ് ഇപ്പോള്‍ തുറക്കുമെന്ന തോന്നല്‍ മനസിലേക്ക് കൊണ്ടുവരില്ലേ? എന്നാല്‍ എപ്പോഴെങ്കിലും ആലോചിച്ചിട്ടുണ്ടോ എന്തിനാണ് ഇങ്ങനെ ഒരു അക്ഷരം ഇതിന് പിന്നില്‍ എഴുതിയിരിക്കുന്നതെന്ന്.
അവസാന ബോഗിയിലെ ഈ മാര്‍ക്ക് സത്യത്തില്‍ ട്രെയിനെ കുറിച്ച് ആലോചിക്കുമ്പോള്‍ തന്നെ ഭൂരിഭാഗം പേരുടെയും മനസില്‍ ഓടിയെത്തുക രണ്ട് കാര്യമാണ്. ഒന്ന് എന്ജിന് അല്ലെങ്കില്‍ അവസാന ബോഗിയിലെ ഈ മാര്‍ക്ക്. അല്ലേ?
എക്സ് മാര്‍ക്ക് മാത്രമല്ല ഇതിന് താഴെ എല്‍വി എന്നെഴുതിയിരിക്കും. ചിലപ്പോള്‍ ചുവന്ന ലൈറ്റും കാണാം. എന്നെങ്കിലും ആലോചിച്ചിട്ടുണ്ടോ എന്തിനാ ഇത്തരം ഡെക്കറേഷനുകള്‍ ട്രെയിന്‍ പിന്നിലെന്ന്?
എന്നാല്‍ മനസിലാക്കിക്കോ ഇതാണ് ആ ട്രെയിനിലെ അവസാന ബോഗി എന്ന് കാണിക്കാനാണ് x എന്ന് എഴുതുന്നത്. ട്രെയിനില്‍ നിന്ന് ഒരു ബോഗിയും വേര്‍പ്പെട്ടിട്ടില്ലെന്ന് ഈ മാര്‍ക്ക് കണ്ടാല്‍ മനസിലാക്കാം. കാരണം അവസാന ബോഗിയില്‍ മാത്രമാണ് ഈ ചിഹ്നം ഉണ്ടാകുക. അവസാന ബോഗിയില്‍ ഈ മാര്‍ക്ക് ഉള്ളടുത്തോളം സമയം പിന്നില്‍ നിന്ന് യാത്രാ മധ്യേ ഒരു ബോഗിയും വേര്‍പ്പെട്ട് പോയിട്ടില്ലെന്ന് തീര്‍ച്ചപ്പെടുത്താനാവും. എവിടെ ഒരു ട്രെയിന്‍ ഈ x മാര്‍ക്കില്ലാതെ കണ്ടാലും അപകടം നടന്നുവെന്ന് ഉറപ്പിക്കാനാവും. x ബോര്‍ഡിന് താഴയുള്ള ചുവന്ന ലൈറ്റ്. ഈ ചുവന്ന ലൈറ്റിനും എക്സ് മാര്‍ക്കിന്റെ അതേ ചുമതല തന്നെയാണ്. പകല്‍ x ബോര്‍ഡ് കാണുന്ന നമ്മള്‍ക്ക് രാത്രി ഇത് കാണാനാകുമോ? ഇല്ല, അപ്പോള്‍ രാത്രി എങ്ങനെ ഉറപ്പിക്കും അവസാന ബോഗി ഇതാണെന്ന്? അതിനാണ് ഈ ചുവന്ന ലൈറ്റ്. തരംഗ ദൈര്‍ഘ്യം കൂടുതലായതിനാല്‍ എത്ര അകലെ നിന്നും ഈ ചുവന്ന ലൈറ്റ് അധികൃതര്‍ക്ക് കാണാനാവും. ഓരോ അഞ്ച് നിമിഷത്തിലും ഈ ലൈറ്റ് തെളിയുകയും അണയുകയും ചെയ്യും. രാത്രിയില്‍ ട്രെയിനുകള്‍ കടന്നുപോകുമ്പോള്‍ അതിന്റെ സുരക്ഷിതത്വം ഉറപ്പ് വരുത്തുന്നത് ഈ ചുവന്ന ലൈറ്റ് നോക്കിയാണ്