പെരിങ്ങോട് : കെ.എം.എസ്. നമ്പൂതിരിപ്പാട് എന്ന കാടമ്പറ്റ മനയിൽ ശങ്കരൻ നമ്പൂതിരിപ്പാട് നിര്യാതനായി. 92 വയസ്സായിരുന്നു. ഇന്ന് (ജൂലൈ 7 ) കാലത്ത് 3 മണിക്കായിരുന്നു അന്ത്യം. പെരിങ്ങോട് ഹൈസ്കൂളിലെ ആദ്യ പ്രധാന അധ്യാപകൻ ആയി നിയമിതനാവുകയും ദീർഘകാലം സേവനമനുഷ്ടിക്കുകയും ചെയ്തു. പെരിങ്ങോട് സ്കൂളിന്റെയും നാടിന്റെയും കലാ സാംസ്ക്കാരിക വളർച്ചക്ക് അദ്ദേഹത്തിന്റെ സമഗ്രമായ സംഭാവനകൾ അതുല്യമാണ്. സംസ്ക്കാരം ഇന്ന് ഉച്ചകഴിഞ്ഞ് 2 മണിക്ക് നടക്കും. പെരിങ്ങോടിന്റെ ഹെഡ് മാസ്റ്റർക്ക് നാടിന്റെ പ്രണാമം.