Malayalam Font  |  About Koottanad  |  About Us  |  Contact Us  
 
 
FLASH NEWS
കൂറ്റനാടിന്റെ മൊബൈല്‍ ആപ്പ് പ്രവർത്തനം ആരംഭിക്കുന്ന വിവരം സന്തോഷത്തോടെ എല്ലാവരെയും അറിയിച്ചു കൊള്ളുന്നു. ഗൂഗിൾ പ്ലേ സ്റ്റോറിൽ നിന്ന് ആപ്പ് ഇൻസ്റ്റാൾ ചെയ്യാവുന്നതാണ്. ( ലിങ്ക് : https://play.google.com/store/apps/details?id=com.koottanad.apps.ktdapp)     ഒരു സന്തോഷ വാര്‍ത്ത !!!!! കൂറ്റനാട്ടെ ആദ്യ ഓണ്‍ലൈന്‍ പരസ്യ സംവിധാനം ഇപ്പോള്‍ നിങ്ങള്‍ക്കായി തുറന്നു പ്രവര്‍ത്തിക്കുന്നു. www.koottanad.com ലൂടെ നിങ്ങള്ക് നിങ്ങളുടെ വില്കാനുള്ള വസ്‌തുക്കള്‍ , വില്കാനുള്ള പുതിയതോ ഉപയോഗിച്ചതോ ആയ സാധനങ്ങള്‍ , വാഹനങ്ങള്‍ , വാടകയ്ക്ക് കൊടുക്കാനുള്ള സാധനങ്ങള്‍ എന്നിവയെ കുറിച്ചുള്ള വിവരങ്ങള്‍ ഫ്രീ ആയി പരസ്യം ചെയ്യാം. കൂടുതല്‍ വിവരങ്ങള്‍ക് "Classifieds" സെക്ഷന്‍ സന്ദര്‍ശിക്കുക    Hearty welcome to Koottanad.com, the PULSE OF KOOTTANAD.   
 
റമദാനിനെ സ്വാഗതം ചെയ്ത് : ഇഫ്താർ മീറ്റും ആരോഗ്യ സെമിനാറും നടത്തി
-published on 15 May 2019 by
ദോഹ : പുണ്യങ്ങളുടെ പൂക്കാലമായ വിശുദ്ധ റമദാനിനെ സ്വാഗതം ചെയ്ത് പാലക്കാട് ജില്ലയിലെ കൂറ്റനാട് മഹല്ല് നിവാസികളുടെ ഖത്തറിലെ കൂട്ടായ്മയായ, കൂറ്റനാട് മഹല്ല് കൂട്ടായ്‌മയുടെ നേതൃത്വത്തിൽ ഇഫ്താർ മീറ്റും, ആരോഗ്യ സെമിനാറും നടത്തി.  

മദിനത് ഖലീഫയിലുള്ള ബ്രിട്ടീഷ് ഇന്റർനാഷണൽ സ്കൂൾ ഹാളിൽ  മെയ് 10 ന് വൈകിട്ട് 5 മണി മുതൽ നടന്ന ഇഫ്താർ മീറ്റിൽ, ഹമദ് ജനറൽ ഹോസ്പിറ്റലിലെ ജനറൽ ഫിസിഷ്യനുമായ  ഡോ. ഷമീർ എ.വി. സമകാലിക പ്രതിരോധ മാർഗ്ഗങ്ങളെപ്പറ്റിയും, റമദാനിൽ രോഗികൾ സ്വീകരിക്കേണ്ട കരുതലുകളെ കുറിച്ചും സംസാരിച്ചു.  

കൂട്ടായ്മ നിവാസികളുടെ സംശയങ്ങൾക്കുള്ള മറുപടിയും നൽകി. ആധുനിക വൈദ്യ ശാസ്ത്രത്തിന്റെയും, ഇസ്ലാമിക കാഴ്ചപ്പാടുകളുടെയും വെളിച്ചത്തിൽ ഡോക്ടറുടെ പ്രസംഗം ഏല്ലാവർക്കും വളരെയെറെ ഉപകാരപ്രദമായിരുന്നു. യോഗത്തിൽ സെക്രട്ടറി പി.എ. നാസർ സ്വാഗതവും, പ്രസിഡന്റ് എ.വി. ജലീൽ അധ്യക്ഷതയും,  ആരോഗ്യ സെമിനാർ ഉൽഘാടനം ചെയർമാൻ കെ.വി. ബഷീറും നിർവഹിച്ചു.   നിർദ്ധനരായ രോഗികൾക്കുള്ള ചികിത്സാ സഹായം, ജോലി ചെയ്യാൻ പറ്റാത്ത മെമ്പർമാർക്കുള്ള പെൻഷൻ, മെമ്പർമാർക്കുള്ള ബെനവലന്റ് ഫണ്ട്, മാറാ രോഗികൾക്കും, വേദന അനുഭവിക്കുന്നവർക്കും, അത്താണിയായി, ആശ്രയമായി, ആശ്വാസമായി നിലനിൽക്കുന്ന ഖത്തർ കൂറ്റനാട് മഹല്ല് കൂട്ടായ്മ ജീവകാരുണ്യ പ്രവർത്തന രംഗത്ത് മികച്ച പ്രവർത്തനങ്ങളാണ് നടത്തി വരുന്നത്. 

കൂട്ടായ്മയില്ലെ മെംബെർമാർക്കുള്ള ബെനവലന്റ് ഫണ്ട് വിതരണം ഷമീർ ടി.കെ, ശറഫുദ്ധീൻ, ബുക്കാർ, എന്നിവരും, ഷാജി എ.വി. അബ്ദുൾ റഹ്മാൻ, ബഷീർ, റഷീദ്, ഷൗക്കത്, എന്നിവർ  യോഗ നിയത്രണവും നിർവഹിച്ചു. ട്രെസ്സർ വി.പി. സക്കീർ നന്ദിയും പറഞ്ഞു.

| A A
Send your Comments *(Max 250 chars) *
 
Your Name *  
Your Location
605  
  (Please enter the highlighted number in the text box.
This is to prevent automated spam submission)
* indicates required data.
 - We will record your IP address for safety reasons.
Check this box to enable to Malayalam text in Comment, Name and Location fields.
To generate the word "തല" in Malayalam, check the box and enter "thala" and press space bar.
 
 
Edappal.info Kunnamkulam.info"" Pattambi.info
 
Home  |  News  |  Gallery  |  Free Ads  |  Blood Bank  |  Blogs  |  Links  |  Feedback  |  Refer a Friend  |  Privacy Policy
Copyright © 2011 Koottanad.com All rights reserved.